PK KUNHALIKUTTY| ‘സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യാവസ്ഥ പുറത്തുവരണം; അല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും’ -പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Tuesday, October 7, 2025

തികച്ചും ജനാധിപത്യപരമായാണ് സ്വര്‍ണക്കൊള്ള നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭക്തര്‍ക്ക് നീതി വാങ്ങി നല്‍കാന്‍ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര കോടികള്‍ നല്‍കിയാലും വിലമതിക്കാത്ത അമൂല്യമായ സ്വര്‍ണ പാളിയാണ് ആദ്യം കളവ് പോയെന്നും പിന്നീട് വിറ്റെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതൊന്നും പ്രതിപക്ഷ ആരോപണങ്ങള്‍ മാത്രമല്ലെന്നും വ്യക്തമായ ഹൈക്കോടതി നിരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ബാക്കിയാവുന്നത്. സത്യാവസ്ഥ പുറത്തുവരണമെന്നും അതറിയാന്‍ ഭക്തര്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. സത്യം ഇനിയും മൂടിക്കെട്ടാനാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇനിയും തിരികൊളുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.