RAHUL GANDHI| ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം: ‘ഭരണഘടനയ്ക്ക് നേരെ നടന്ന ആക്രമണം; അത്തരം വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ല’- രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, October 6, 2025

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അത്തരം വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും അത് അപലപിക്കപ്പെടേണ്ടതാണെ്ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്കു നേരെ കോടതിയില്‍ അതിക്രമ ശ്രമം നടന്നിരുന്നു. അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഷൂ എറിയുന്നതിനു മുന്‍പ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിരുന്നു.