ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. സുപ്രീം കോടതിയില്‍ നടന്ന ആക്രമണം അദ്ദേഹത്തിന് നേരെ മാത്രമല്ല ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഗവായ് വളരെ ദയാലുവായ വ്യക്തിയാണ.് രാഷ്ട്രം അദ്ദേഹത്തോടൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അഗാധമായ വേദനയും രോഷവും പ്രകടിപ്പിക്കുകയും വേണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്കു നേരെ കോടതിയില്‍ അതിക്രമ ശ്രമം നടന്നിരുന്നു. അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഷൂ എറിയുന്നതിനു മുന്‍പ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിരുന്നു.