ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എ.ഡി.ജി.പി. എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവിടരുതെന്നും ഹൈക്കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലും, 2019-ല്‍ നീക്കം ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ ഭാരത്തില്‍ നിന്നും ഏകദേശം 4.6 കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയതിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വലിയ അളവില്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.