തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (KSIE) മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ശ്രീകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസ് കേസെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഓഫീസില്‍ വെച്ച് എം.ഡി. ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭാരതീയ ന്യായസംഹിതയുടെ (ബി.എന്‍.എസ്.) 75, 78 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പരാതിക്കാരിയുടെ രഹസ്യ മൊഴി അടുത്ത ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.