KPCC| കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും തുടര്‍ സമരപരിപാടികളും ചര്‍ച്ചയാകും

Jaihind News Bureau
Monday, October 6, 2025

 

തിരുവനന്തപുരം: കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെ.പി.സി.സി. ആസ്ഥാനത്ത് ചേരും. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണവും പ്രതിഷേധവും ശക്തമാക്കുന്നതിനുള്ള തുടര്‍ നീക്കങ്ങള്‍ക്ക് യോഗം രൂപം നല്‍കും. സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ക്കും യോഗം അന്തിമരൂപം നല്‍കിയേക്കും.

കൂടാതെ, വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, എസ്.ഐ.ആര്‍. വിഷയങ്ങള്‍ എന്നിവയില്‍ സ്വീകരിക്കേണ്ട തുടര്‍ നീക്കങ്ങള്‍ക്കുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും. സംഘടനാ വിഷയങ്ങളും, അടുത്തിടെ നടന്ന ഭവന സന്ദര്‍ശന കാമ്പയിനിന്റെ വിലയിരുത്തലും യോഗത്തിന്റെ അജണ്ടയിലുണ്ട്.