MATHEW KUZHALNADAN| ‘വിജിലന്‍സ് അന്വേഷണം വേണം’; മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍

Jaihind News Bureau
Sunday, October 5, 2025

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള തെളിവുകളോ രേഖകളോ ഹര്‍ജിയില്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നേരത്തെ അന്വേഷണ ആവശ്യം തള്ളിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് എംഎല്‍എ ഹൈക്കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.