Indian student shot dead in US| അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

Jaihind News Bureau
Sunday, October 5, 2025

 

ടെക്‌സാസ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ (27) ആണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ബിഡിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഉപരിപഠനത്തിനായി 2023-ലാണ് ചന്ദ്രശേഖര്‍ യുഎസിലേക്ക് പോയത്. ആറു മാസം മുമ്പ് ചന്ദ്രശേഖര്‍ ഡെന്റല്‍ പിജി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ജോലിക്കായി കാത്തിരിക്കുന്നതിനിടെ, പാര്‍ട്ട് ടൈം ആയി ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ വെച്ചാണ് ചന്ദ്രശേഖറിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ചന്ദ്രശേഖറിന്റെ കുടുംബം യുഎസ് അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായം തേടിയിട്ടുണ്ട്.