KC VENUGOPAL MP| ‘സ്വര്‍ണ്ണം ചെമ്പാകുന്ന മായിക വിദ്യയാണ് നടന്നത്; അയ്യപ്പഭക്തി കൊണ്ടല്ല, മോഷണ മുതല്‍ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു അയ്യപ്പ സംഗമം’- കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Saturday, October 4, 2025

ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ ഉത്തരവ് മറികടന്നാണ് ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ കടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണം. സ്വര്‍ണ്ണം ചെമ്പാകുന്ന മായിക വിദ്യയാണ് ശബരിമലയില്‍ നടന്നത്. ആരാണ് ഉണ്ണികൃണന്‍ പോറ്റിയെന്നും പോറ്റിയെ ആരാണ് നിയമിച്ചതെന്നും വിസ്വാസികളുമായി ഇയാള്‍ക്കെന്താ ബന്ധംമെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. അയ്യപ്പഭക്തി കൊണ്ടല്ല അയ്യപ്പ സംഗമം നടത്തിയതെന്നും മോഷണ മുതല്‍ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു അതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.