ഈ സര്‍ക്കാരിന് സ്വര്‍ണം ഒരു വീക്‌നെസ് ആണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ. കേന്ദ്രത്തില്‍ വോട്ട് ചോരിയാണെങ്കില്‍, കേരളത്തില്‍ ഗോള്‍ഡ് ചോരിയാണെന്നും, ശബരിമലയിലെ സ്വര്‍ണ കൊള്ളയില്‍ യുഡിഎഫ് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
സര്‍ക്കാരിന്റെ അറിവോടെ ദേവസ്വം ബോര്‍ഡ് നടത്തിയ സ്വര്‍ണ മോഷണം മറച്ചു വയ്ക്കുന്നതിനാണ് അയ്യപ്പ സംഗമം നടത്തിയത്. ഇവിടെ നടന്ന സ്വര്‍ണ മോഷണം ജനങ്ങളിലേക്കെത്താതിരിക്കാനാണ് ഭക്തിയുടെ മറവില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, കോടതിയുടെ ഇടപെടല്‍ മൂലം കള്ളത്തരം പെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.