കാസര്‍കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈമിംഗ് ഷോ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവം നിര്‍ത്തിവെച്ചു. മൈമിംഗ് അവതരിപ്പിക്കുന്നതിനിടെ അധ്യാപകന്‍ ഇടപെട്ട് കര്‍ട്ടന്‍ താഴ്ത്തുകയും പ്രകടനം തടയുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ന് നടത്തേണ്ടിയിരുന്ന കലോത്സവ പരിപാടികള്‍ മാറ്റിവെച്ചു.
വിദ്യാര്‍ത്ഥികള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയാണ് ഒരു അധ്യാപകന്‍ വേദിയില്‍ കയറി പ്രകടനം തടഞ്ഞത്. ഈ നടപടി വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അധ്യാപകന്‍ പ്രകടനം തടയുന്നതിന്റെ ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.