തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കള്ള കളികള്‍ ഹൈകോടതിയെ വരെ ഞെട്ടിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ:പഴകുളം മധു. ആഗോള അയ്യപ്പ സംഗമ നടത്തി ഭക്തര്‍ക്കൊപ്പമാണെന്ന് വരുത്തി തീര്‍ത്തു കൊണ്ട് പിന്നില്‍ വന്‍ കൊള്ള നടത്തുകയായിരുന്നോ സി.പി.എമ്മിന്റെ ലക്ഷ്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.
കോടാനുകോടി കൊള്ള നടന്നുകൊണ്ടിരിക്കുമ്പോഴാണ് സ്വര്‍ണ്ണ പാളി വിഷയം പുറത്തുവന്നതെന്നും ഈ വിഷയത്തില്‍ മന്ത്രിയും ദേവസ്വം ബോര്‍ഡും വ്യക്തമായ ഒരു മറുപടി നല്‍കുന്നില്ലന്നും പഴകുളം മധു കുറ്റപ്പെടുത്തി. വിശ്വാസികള്‍ അല്ലാത്തവര്‍ മോഷണം നടത്തിയതായും ഭഗവാന് ഭക്താദരവപൂര്വ്വം നല്കിയ സ്വര്‍ണ്ണത്തില്‍ ക്രമക്കേട് കാണിച്ചവരെ എല്ലാവരേയും നിയമത്തിനു മുന്പില് കൊണ്ടുവരുമെന്നും ഈ വിഷയത്തിന്റെ നിജസ്ഥിതി പുറത്തു വരുന്നതു വരെ ശക്തമായ സമര പരിപാടികള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുമെന്നും പഴകുളം മധു പറഞ്ഞു.