ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഒക്ടോബര്‍ 3 നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ആഘോഷങ്ങള്‍ നടക്കുന്നത് പരിഗണിച്ചാണ് ഈ തീരുമാനമെന്ന് വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ 2025-നെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ ബന്ദിന് ആഹ്വാനം ചെയ്തത്. ‘വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചിരുന്നത്.