വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ ഒരു പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. കത്തോലിക്ക മാനേജ്മെന്റുകള്‍ ഭിന്നശേഷി സംവരണത്തിന് എതിരാണ് എന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനാണ് വിമര്‍ശനത്തിന് കാരണമായത്. മന്ത്രി ഉടന്‍ തന്നെ പ്രസ്താവന പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കാന്‍ കത്തോലിക്ക മാനേജ്മെന്റുകള്‍ തയ്യാറാണ് എന്നാണ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, നിയമനത്തിനായുള്ള ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ കണ്ടെത്തി തരാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.