തമിഴ്നാട്ടില്‍ നടനും ടി.വി.കെ. നേതാവുമായ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ദുഃഖം രേഖപ്പെടുത്തി.
വിജയ്യുടെ റാലിക്ക് വേണ്ടി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിനിടയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളടക്കം 39 പേരാണ് മരിച്ചത്. ഈ ദുരന്തം അതീവ വേദനാജനകമാണെന്ന് കെ.സി. വേണുഗോപാല്‍ എം പി പറഞ്ഞു.
അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി നിലകൊള്ളുന്നു. ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.