തമിഴ്നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിച്ച ദാരുണമായ സംഭവത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. മരിച്ചവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ദുരന്തത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളില്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.