Ramesh Chennithala| കരൂര്‍ ദുരന്തം: സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, September 28, 2025

തിരുവനന്തപുരം: തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയപാര്‍ട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേര്‍ മരിച്ച നിര്‍ഭാഗ്യകരമായ സംഭവത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

സ്ത്രീകളും കുട്ടികളും അടക്കം ഇത്രയും പേര്‍ മരിക്കാന്‍ ഇടയായ സംഭവം അതീവ നിര്‍ഭാഗ്യകരമായി പോയി എന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൃത്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ സോഷ്യല്‍ മീഡിയ വഴി വന്‍ ജനക്കൂട്ടം ഉണ്ടാക്കി ഇത്തരം പരിപാടികള്‍ നടത്തുന്നതിന്റെ പ്രതിസന്ധികളാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. സംഘാടകര്‍ക്ക് എതിരെ ശക്തമായ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.