കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന കെ.പി. കുഞ്ഞി ക്കണ്ണന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. കെ പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. മികച്ച നിയമസഭാ സാമാജികനുള്ള കെ പി കുഞ്ഞിക്കണ്ണന്‍ സ്മാരക പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് കെ.സി.വേണുഗോപാല്‍ എം പി സമ്മാനിച്ചു,
തന്റെ രാഷ്ട്രിയ ജീവിതത്തില്‍ ഗുരുനാഥന്‍ ഉണ്ടെങ്കില്‍ അത് കെ പി കുഞ്ഞിക്കണ്ണന്‍ ആണെന്ന് കെ.സി.വേണുഗോപാല്‍ എം പി അനുസ്മരിച്ചു. കോളേജ് പഠന കാലത്ത് രക്ഷിതാവിനെ പോലെ സംരക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യമായി കോണ്‍ഗ്രസ് പൊതുയോഗത്തിന് കൊണ്ടുപോയത് കെ പി കുഞ്ഞിക്കണ്ണന്‍ ആയിരുന്നെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചാല്‍ വിമര്‍ശനം ഉന്നയിച്ചാല്‍ അത് കൊണ്ടുവരുന്ന ആളെ വരിഞ്ഞു മുറുക്കാനാണ് കേരളത്തിലെയും, കേന്ദ്രത്തിലെയും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. മാധ്യമങ്ങള്‍ പലപ്പോഴും ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന കാലമാണ് ഇന്ന്. സര്‍ക്കാര്‍ നേരിട്ട് പി ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാലഘട്ടമാണ്. ഇതിനിടെ പ്രതിപക്ഷ ധര്‍മ്മം നടത്തി മുന്നോട്ട് കൊണ്ടുപോവുക എന്നത് പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിലാണ് വി ഡി സതീശന്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച നിയമസഭാ സാമാജികനാണ് വി ഡി സതീശന്‍ എന്നു കെ സി വേണുഗോപാല്‍ പറഞ്ഞു. മികച്ച നിയമസഭാ സാമാജികനുള്ള കെ പി കുഞ്ഞിക്കണ്ണന്‍ സ്മാരക പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് കെ.സി.വേണുഗോപാല്‍ എം പി സമ്മാനിച്ചു,
രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ ജനം പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നതെന്നും കോണ്‍ഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ച് വരവിന് ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം.പി നിര്‍വ്വഹിച്ചു. ഭാരത രഥ പുരസ്‌ക്കാര ജേതാവ് ഇ.കെ.പൊതുവാളെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദരിച്ചു, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ,കെ പി സി സി നിര്‍വ്വാഹക സമിതിയംഗം ഇബ്രാഹിം കുട്ടി കല്ലാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.