T J ISSAC| ടി ജെ ഐസക്ക് വയനാട് ഡിസിസി പ്രസിഡന്റ്

Jaihind News Bureau
Thursday, September 25, 2025

കല്‍പ്പറ്റ: വയനാട് ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിയമനത്തിന് അംഗീകാരം നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. നിയമനം ഉടനടി പ്രാബല്യത്തില്‍ വരും.

വയനാട് ഡിസിസി പ്രസിഡന്റായിരുന്ന എന്‍.ഡി. അപ്പച്ചന്‍ രാജി സമര്‍പ്പിച്ച ഒഴിവിലേക്കാണ് ടി.ജെ. ഐസക്കിന്റെ നിയമനം. ടി ജെ ഐസക്ക് കല്‍പ്പറ്റ നഗരസഭാ അധ്യക്ഷനാണ്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.