ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ നിറഞ്ഞ സദസ്സില്‍ വച്ച് ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നിറഞ്ഞ കയ്യടികളോടെ ആദരം പ്രകടിപ്പിച്ചു. ഈ പുരസ്‌കാരം തനിക്ക് ലഭിച്ച അംഗീകാരമായി മാത്രമല്ല, മലയാള സിനിമക്ക് ലഭിച്ച അംഗീകാരമായിട്ടാണ് താന്‍ കാണുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ തന്റെ സന്തോഷം പങ്കുവെച്ചു. ‘ഇങ്ങനെയൊരു നിമിഷം താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഈ പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു. സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദിയില്‍ വച്ച് കുമാരനാശാന്റെ കവിത ചൊല്ലിയതും ഏറെ ശ്രദ്ധേയമായി. ‘ചിതയിലാഴ്ന്നു പോയതല്ലോ ചിരമനോഹരമായ പൂവിത്’ എന്ന കുമാരനാശാന്റെ കവിതയും കൂടി ചൊല്ലിയപ്പോള്‍ അഭിമാനത്തിന്റെ നെറുകയിലായിരുന്നു മലയാളികള്‍.