ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയുടെ മഹത്തായ പാരമ്പര്യം വിളിച്ചോതി 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിഗ്യാന്‍ ഭവനില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിച്ചു. നിറഞ്ഞ കൈയടികളോടെയാണ് സദസ് മോഹന്‍ലാലിനെ വരവേറ്റത്.
സിനിമ തന്റെ ഹൃദയത്തിന്റെ സ്പന്ദനമാണെന്ന് മോഹന്‍ലാല്‍ പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. നടനെന്ന നിലയില്‍ മോഹന്‍ലാല്‍ എല്ലാവരുടെയും പിന്തുണയ്ക്ക് ആദ്ദേഹം നന്ദി രേഖപ്പെടുത്തി. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍, ഈ നേട്ടം മുഴുവന്‍ മലയാള സമൂഹത്തിനും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ നിന്ന് ഉര്‍വ്വശിയും, വിജയരാഘവനും സഹനടനും നടിക്കുമുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഊര്‍വ്വശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. പൂക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വിജയരാഘവനും സഹനടനുള്ള പുരസ്‌ക്കാരം സമ്മാനിക്കപ്പെട്ടു.
മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകലും നേടി. ആനിമല്‍ എന്ന ചിത്രത്തിന്റെ റീ – റെക്കോര്‍ഡിംഗിന് എം ആര്‍ രാജകൃഷ്ണനും ദേശീയ പുരസ്‌ക്കാരം ഏറ്റുവാങ്ങി .
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ’12th Fail’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ‘ജവാന്‍’ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും 12th ഫെയില്‍ എന്ന ചിത്രത്തിലൂെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ‘Mrs. Chatterjee vs Norway’ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജി മികച്ച നടിയായി.
മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ‘സാം ബഹാദൂര്‍’ നേടി. സംവിധായിക മേഘ്‌ന ഗുല്‍സാര്‍ രാഷ്ട്രപതി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ദേശീയ പുരസ്‌കാരം: മികച്ച ജനപ്രിയ വിനോദ സിനിമ- ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ കരസ്ഥമാക്കി.
ദേശീയ പുരസ്‌കാരം: ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ‘സാം ബഹാദൂര്‍’ നേടി.
ദേശീയ പുരസ്‌കാരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് സുദിപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി.
ദേശീയ പുരസ്‌കാരം: ‘Vash (ഗുജറാത്തി)’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാന്‍കി ബോഡിവാല മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.