മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ . വോട്ടുചോരിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി എ.ഐ.സി.സി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണത്തിന്റെ മലപ്പുറം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള ഒപ്പുശേഖരണത്തില്‍ പങ്കെടുത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി. അബ്ദുല്‍ മജീദ്, വി. ബാബുരാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.