അയ്യപ്പ സംഗമത്തില്‍ ഒഴിഞ്ഞിരുന്ന കസേരകള്‍ എഐ കൊണ്ടല്ല, എം.ഐ മലയാളി ഇന്റലിജന്‍സ് കൊണ്ടാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാളികളെ ഇങ്ങനെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ നടന്നത് അയ്യപ്പ സംഗമമല്ല, ബിജെപി-സിപിഎം ഐക്യ സംഗമമാണ്. യോഗിയുടെ സന്ദേശം വായിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് മടിയില്ലാതെയായി എന്നും എപി അനില്‍കുമാര്‍ വിമര്‍ശിച്ചു. പത്തുവര്‍ഷത്തോളം പഞ്ചായത്തുകള്‍ക്ക് വികസനം നടത്താന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ലെന്നും ഇപ്പോള്‍ വികസന സദസുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുമെന്നും എപി അനില്‍കുമാര്‍ മലപ്പുറത്ത് പറഞ്ഞു.