യുഎസ് തീരുമാനം തിരിച്ചടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദിയുടെ വീമ്പിളക്കല്‍ നിര്‍ത്തണം. ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മോദിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെളിഞ്ഞെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ എക്‌സില്‍ കുറിച്ചു. ഇന്‍ഡ്യന്‍ ടെക്കികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് പുതിയ നയപ്രഖ്യാപനം നടത്തിയ ട്രംപിന്റെ നീ്ക്കവും അതില്‍ മൗനം തുടരുന്ന മോദിയുടെ നിലപാടിനുമെതിരെയാണ് അ്‌ദ്ദേഹം എക്‌സില്‍ കുറിച്ചത്.
അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി എച്ച് 1 ബി വിസയുടെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് നിരക്കുകള്‍ ഉയര്‍ത്തി വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് വിദേശികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്, തിരിച്ചടിയാകുന്ന ഈ നീക്കം.
പുതിയ ഉത്തരവ് അനുസരിച്ച്, എച്ച്1ബി വിസയ്ക്ക് ഇനിമുതല്‍ 100,000 യുഎസ് ഡോളര്‍ (ഏകദേശം 90 ലക്ഷം രൂപ) ഫീസ് നല്‍കേണ്ടിവരും. ഇത് നിലവിലുണ്ടായിരുന്ന ഫീസിനേക്കാള്‍ നൂറ് മടങ്ങ് കൂടുതലാണ്. അമേരിക്കയിലെ തൊഴില്‍ വിപണിയില്‍ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപിന്റെ നിലപാട്. ഈ നടപടി കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കാനും നികുതി കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.