സംസ്ഥാനത്തെ ആരോഗ്യമേഖലയും ക്രമസമാധാന നിലയും തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നിയമസഭയില്‍ വെച്ച് ഈ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ വര്‍ധിക്കുകയും അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ വ്യാപിക്കുമ്പോഴും ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് സേന തകര്‍ന്നിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും സി.പി.എം. നേതാക്കള്‍ പോലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും മലയോര, തീരദേശ മേഖലകളിലെ ജനങ്ങള്‍ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പ സംഗമം, ന്യൂനപക്ഷ സംഗമം തുടങ്ങിയ പരിപാടികളെ ‘തട്ടിപ്പ്’ എന്നും അദ്ദേഹം പരിഹസിച്ചു.