കണ്ണൂര്‍: ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികി്സയിലിരുന്ന തമിഴ്നാട് കന്യാകുമാരി എടക്കോട് സ്വദേശി ദീപു സുന്ദര്‍ശന്‍ (34) ആണ് മരിച്ചത്.
ഒരു മാസം മുന്‍പാണ് കൂലിപ്പണിക്കായി ദീപു തലശ്ശേരിയിലെത്തിയത്. ഷവര്‍മ്മ കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായി ഇദ്ദേഹം ഡോക്ടറോട് പറഞ്ഞിരുന്നു. അവശനിലയില്‍ കണ്ട ദീപുവിനെ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.