Thiruvananthapuram International Airport| മസ്‌കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

Jaihind News Bureau
Sunday, September 14, 2025

തിരുവനന്തപുരം: വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 7.30-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ മസ്‌കറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്.

വിമാനം റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ അറിയിച്ചത് വളരെ വൈകിയാണ്. ടിക്കറ്റുകള്‍ 17-ലേക്ക് മാറ്റിയെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ നാളെ ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി.

പകരം യാത്രാ സംവിധാനം ഒരുക്കാതെ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെതിരെ യാത്രക്കാര്‍ വലിയ പരാതിയാണ് ഉന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.