വയനാട്ടിൽ എംഎൽഎയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എംഎൽഎക്ക് എതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്നത്തിന്റെ പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയത്.
ഇത് വളരെ മോശപ്പെട്ട പ്രവണതയാണ് . അണികളെ നിലയ്ക്കു നിർത്താൻ സിപിഎം തയ്യാറാകണം. സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച് ഒതുക്കാം എന്ന സിപിഎം വ്യാമോഹിക്കരുത്. പോലീസ് ആക്രമണകാരികൾക്ക് പിന്തുണ നൽകുകയാണ്. ഇത് മര്യാദയല്ല. ഓഫീസ് ആക്രമിച്ച മുഴുവൻ പ്രതികളെയും ഉടനടി അറസ്റ്റ് ചെയ്യണം – രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.