PRIYANKA GANDHI MP| മുന്നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ ഭാഗമാകുന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് വേദിയിലെത്തി പ്രിയങ്ക ഗാന്ധി എം. പി

Jaihind News Bureau
Saturday, September 13, 2025

ജെ.സി.എല്‍ വേദിയിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി എത്തി. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ദിനമാണ് പ്രിയങ്ക ഗാന്ധി മൈതാനത്ത് എത്തിയത് . വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച മത്സരം നാളെ അവസാനിക്കും .

കേരളത്തിലെ വിവിധ പ്രസ് ക്ലബ് ടീമുകള്‍ക്ക് ഒപ്പം കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ടീം, കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ടീം ഉള്‍പ്പെടെ നാലു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മൂന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നുണ്ട്. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് സെലിബ്രിറ്റി ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങളും നടക്കും. ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്നാണ് വീശിഷ്ട്ടാദിതിയായി പ്രിയങ്ക ഗാന്ധി എം പി എത്തിയത്.

കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, വയനാട് എസ് പി തപ്പൊഷ് ഭാസുമധാരി ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി തുടങ്ങി നിരവധി കായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇന്നലെയും ഇന്നുമായി പരിപാടികളിൽ പങ്കെടുത്തു. സമാപന ചടങ്ങും സമ്മാനവിതരണവും 14 ന് വൈകിട്ട് 5ന് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കും. ജെ.സി.എല്‍ ആദ്യമായാണ് വയനാട്ടില്‍ സംഘടിപ്പിക്കുന്നത്.