ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വനഭേദഗതി ബില്ലിന് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് കൊണ്ടുവരുവാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളായി ഈ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഒളിച്ചു കളിച്ചിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെയാണ് മലയോര ജനതയുടെ പിന്തുണ ലക്ഷ്യമിട്ട് വൈകിയ വേളയില്‍ ബില്ല് കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നാലും കേന്ദ്ര നിയമം ഭേദഗതി ചെയ്യേണ്ടതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരം അനിവാര്യമാണ്.
സ്വകാര്യ വ്യക്തികളുടെ ചന്ദനമരം സര്‍ക്കാര്‍ അനുമതിയോടെ മുറിക്കുന്നതിനുള്ള ഭേദഗതി ബില്ലും ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിക്കും.