മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി.വി ന്യൂസ് ഇന്‍ചാര്‍ജുമായിരുന്ന സി.ആര്‍. മാത്യുവിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അനുശോചനം രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കൈകാര്യം ചെയ്യുന്ന വാര്‍ത്തകളില്‍ മാത്യു പുലര്‍ത്തിയിരുന്ന സൂക്ഷ്മതയും പക്വതയും ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സുപരിചിതമായ മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്. മാധ്യമ മേഖലയ്ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സത്യസന്ധവും നിര്‍ഭയവുമായി വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത മാധ്യമ മേഖലയിലെ മറ്റുള്ളവര്‍ക്കും മാതൃകയാണെന്ന് സണ്ണി ജോസഫ് അനുസ്മരിച്ചു.
എക്കാലവും കോണ്‍ഗ്രസ് ആശയങ്ങള്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് മാത്യു. മാര്‍ ഇവാനിയോസ് കോളേജിലെ മുന്‍ കെ.എസ്.യു നേതാവായിരുന്ന അദ്ദേഹത്തിന്റെ പോരാട്ടവീര്യം ജീവിതകാലം മുഴുവന്‍ കെടാതെ സൂക്ഷിച്ചു. മാത്യുവിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നതായി സണ്ണി ജോസഫ് അറിയിച്ചു.