ജയ്ഹിന്ദ് ടി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ സി.ആര്‍ മാത്യുവിന്റെ നിര്യാണത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അനുശോചിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വേര്‍പാട് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയ കാലം മുതല്‍ എല്ലാവിധ സഹായങ്ങളും നിര്‍ദ്ദേശങ്ങളുമായി സി.ആര്‍ മാത്യു ഒപ്പമുണ്ടായിരുന്നതായി അലോഷ്യസ് സേവ്യര്‍ ഓര്‍മ്മിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ കെ.എസ്.യുവിനെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെച്ച തങ്ങളുടെ ജ്യേഷ്ഠ സഹോദരനാണ് സി.ആര്‍ മാത്യു എന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അലോഷ്യസ് സേവ്യര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.