WALK AGAINST DRUGS| രാസലഹരിക്കെതിരായ പോരാട്ടം; രമേശ് ചെന്നിത്തലയുടെ സമൂഹ നടത്തം മലപ്പുറത്ത്

Jaihind News Bureau
Tuesday, September 9, 2025

രാസലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ട കാലഘട്ടമാണിതെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ നടക്കുന്ന ഓരോ ക്രമസമാധാന പ്രശ്നത്തിനും പിന്നിൽ രാസ ലഹരിയുടെ ഉപയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മരുന്നിനെതിരെ കേരളത്തിലുടനീളം ജനകീയ പ്രതിരോധം തീർക്കുന്നതിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരള നടത്തുന്ന സമൂഹ നടത്തം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോണിൽ ജില്ലയിലെ രാഷ്ട്രീയ നേതാക്കൾ -മത നേതാക്കൾ -സാമൂഹിക സാംസ്കാരിക പ്രവർത്തകർ -കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ്’ രമേശ് ചെന്നിത്തല യുടെ വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് – വാക്കത്തോൺ എന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

രാവിലെ ആറരക്ക് മലപ്പുറം കളക്ടർ ബംഗ്ലാവിന് സമീപത്തു നിന്നാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരള നടത്തുന്ന ലഹരിക്കെതിരെ സമൂഹ നടത്തം പരിപാടിക്ക് തുടക്കമായത്. പി കെ കുഞ്ഞാലിക്കുട്ടി വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു. ലഹരി വിരുദ്ധ സമൂഹ നടത്തത്തിൽ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, കലാകാരന്മാർ , വിദ്യാർത്ഥികൾ വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അണിനിരന്നു.

മുനവറലി ശിഹാബ് തങ്ങൾ, MLA മാരായ kpcc working Pre Ap അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, KPA മജീദ്, അബ്ദുൾ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, UA ലത്തീഫ്, TV ഇബ്രാഹിം, പി ഉബൈദുള്ള, കുറുക്കോളി മൊയ്ദീൻ , ഡിസിസി പ്രസി. VS ജോയ്, PT അജയ് മോഹൻ, ആലിപ്പറ്റ ജമീല, സന്ദീപ് വാര്യർ തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകരും വാക്കത്തോണിൽ അണിനിരന്നു. രണ്ടരകിലോമീറ്റർ സഞ്ചരിച്ച് കോട്ടപ്പടി ജംക്ഷനിൽ വാക്കത്തോൺ സമാപിച്ചു. തുടർന്ന് രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലപ്പുറം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ്’ രമേശ് ചെന്നിത്തല യുടെ വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് – വാക്കത്തോൺ എന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മറ്റ് നേതാക്കളും വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് – വാക്കത്തോണിൻ്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.

രാസലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ട കാലഘട്ടമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 7 ജില്ലകൾ പൂർത്തിയാക്കിയ രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരായ സമൂഹ നടത്തം 13 തീയതി വയനാട് നടക്കും.