കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളെ നയിച്ച് രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം നേടിയെടുത്ത നേതാവായിരുന്നു പ്രിന്‍സ് ലൂക്കോസ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രിന്‍സ് ലൂക്കോസിനെ താന്‍ എപ്പോഴും ഊര്‍ജ്ജസ്വലനായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും, രാഷ്ട്രീയത്തില്‍ ഇനിയും ഏറെക്കാലം നിറഞ്ഞുനില്‍ക്കേണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രിന്‍സിന്റെ അപ്രതീക്ഷിത വിയോഗം കേരള കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.