കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പോലീസും, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ എസ് ഐ- നുഹ്മാന്റെയും, മറ്റ് പോലീസുകാരുടേയും ഫോട്ടോ വെക്കുന്നതിനെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പോലീസ് സ്റ്റേഷൻ മാർച്ച് കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അഹമ്മദ് കബീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജിഹാദ് സി.കെ അദ്ധ്യക്ഷത വഹിച്ചു.
2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.