ചെറുവയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ആസ്ഥാന മന്ദിരം ബഹു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീ. വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ. ആര്‍.സുരേന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.ബിന്ദു എസ്.ആര്‍., രക്ഷാധികാരി ശ്രീ. ആര്‍. ശരത്ചന്ദ്രന്‍ നായര്‍, കെട്ടിടനിര്‍മാണ കമ്മറ്റി കണ്‍വീനര്‍ ഡോ. ആര്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ട്രഷറര്‍ ശ്രീ. ബിനോജ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ടടഘഇ,+2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ബഹു: മന്ത്രി അവാര്‍ഡ് വിതരണം ചെയ്യുകയും സെക്രട്ടറി ശ്രീ.എ.ശിവപ്രസാദ് സ്വാഗതം പറയുകയും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ. കാവുവിള മോഹനന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബാംഗങ്ങളില്‍പ്പെട്ട കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.