K.SUDHAKARAN MP| ഗൃഹ സമ്പര്‍ക്ക പരിപാടി: ഭവന സന്ദര്‍ശനം നടത്തി കെ സുധാകരന്‍ എം പി

Jaihind News Bureau
Saturday, September 6, 2025

കെപിസിസി ആഹ്വാനം ചെയ്ത ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കെ സുധാകരന്‍ എം പി സ്വന്തം വാര്‍ഡായ കണ്ണൂര്‍ കോര്‍പ്പറേഷനിലെ നടാല്‍ ആലിങ്കീല്‍ പ്രദേശത്ത് ഭവന സന്ദര്‍ശനം നടത്തി. ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഒപ്പമായിരുന്നു സന്ദര്‍ശനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കുറ്റപത്രം കെ.സുധാകരന്‍ എംപി വീട്ടുകാര്‍ക്ക് കൈമാറി, കോണ്‍ഗ്രസ് പ്രവര്‍ത്തക ഫണ്ടും അദ്ദേഹം സ്വീകരിച്ചു. കേന്ദ്ര ഭരണത്തിനും സംസ്ഥാന ഭരണത്തിനുമെതിരായ വികാരം ജനങ്ങള്‍ ഭവന സന്ദര്‍ശനവേളയില്‍ പങ്കുവെച്ചതായി കെ.സുധാകരന്‍ എംപി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കുന്നംകുളത്തെ പൊലീസ് മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് പൊലീസ് ചെയ്തത് ക്രൂരതയെന്നും കെ.സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു.