ഹൃദയാഘാതത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ശേഷം ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് തുടങ്ങിയ കേരളത്തിലെ ശ്രദ്ധേയമായ കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ. ഷേര്‍ലി വാസുവാണ്. കേരളത്തിലെ മികച്ച ഫോറന്‍സിക് വിദഗ്ധരില്‍ ഒരാളായി അവര്‍ അറിയപ്പെടുന്നു. നിരവധി കോളിളക്കം സൃഷ്ടിച്ച കേസുകളിലെ ഫോറന്‍സിക് സര്‍ജന്‍ കൂടിയായിരുന്നു അവര്‍. ‘പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍’ എന്ന പേരില്‍ ഒരു പുസ്തകവും അവര്‍ രചിച്ചിട്ടുണ്ട്.