ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് ഇന്ന് നിലപാട് വ്യക്തമാക്കും. ഇന്നലെ രാത്രി ചേര്‍ന്ന യുഡിഎഫ് ഓണ്‍ലൈന്‍ യോഗത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ മുന്നണിയുടെ തീരുമാനം അറിയിക്കും.
പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചുസര്ക്കാര് നടത്തുവാന്‍ ലക്ഷ്യമിടുന്ന വികസന സദസുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാടും ഇന്ന് നേതാക്കള്‍ വ്യക്തമാക്കും. ഓണ്‍ലൈനായി ചേര്‍ന്ന യുഡിഎഫ് യോഗം ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തിരുന്നു.