മലപ്പുറം എടവണ്ണയില്‍ സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. എടവണ്ണ സ്വദേശി ഹനീന് അഷ്റഫ് (18) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ ഹനീനെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ സുഹൃത്ത് നാജിദ് എടവണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹനീന് അഷ്റഫ് എടവണ്ണ ഐ.ഒ.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.