അധികാരത്തര്‍ക്കത്തിനിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. വൈസ് ചാന്‍സലറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് യോഗം.
വി.സി. നിയമിച്ച രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ്ജ് മിനി കാപ്പനാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. അതുകൊണ്ടുതന്നെ, ഇവര്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.
സസ്പെന്‍ഷനിലായ മുന്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍, തന്റെ സസ്പെന്‍ഷനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കെയാണ് യോഗം ചേരുന്നത്. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലായിരിക്കും ഇന്നത്തെ യോഗം നടക്കുക. ഇതിനിടെ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റും ഇന്ന് യോഗം ചേരുന്നുണ്ട്.