Kozhikode| കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആണ്‍ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍

Jaihind News Bureau
Monday, September 1, 2025

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്‌ലാറ്റില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി സ്വദേശിനി ആയിഷ (21) ആണ് മരിച്ചത്.

മംഗളൂരുവില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയായിരുന്ന ആയിഷ, കോഴിക്കോട് എത്തിയതിന് ശേഷം വീട്ടിലേക്ക് പോകാതെ എരഞ്ഞിപ്പാലത്തെ ഒരു ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഫ്‌ലാറ്റുടമയായ ബഷീറുദ്ദീന്റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഷീറുദ്ദീന്‍ കോഴിക്കോട് ഒരു ജിമ്മിലെ ട്രെയിനറാണ്.

അതേസമയം, ബഷീറുദ്ദീന്‍ യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും മര്‍ദിച്ചിരുന്നതായും ആയിഷയുടെ സുഹൃത്തുക്കള്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും, ബഷീറുദ്ദീന്‍ ഒരു തട്ടിപ്പുകാരനാണെന്നും ബന്ധുക്കള്‍ പറഞ്ഞു.