Gudalur| ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടാന; ഗൂഡല്ലൂരില്‍ വാഹനങ്ങള്‍ തകര്‍ത്തു

Jaihind News Bureau
Monday, September 1, 2025

തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂര്‍ നഗരത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രി ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാന്‍ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചിരുന്നു.

രാത്രിയോടെ നാട്ടുകാര്‍ കാട്ടാനയെ കാടുകളിലേക്ക് തുരത്തിയെങ്കിലും, രാവിലെ വീണ്ടും തിരികെ എത്തുകയായിരുന്നു. കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.