കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലാണ് ഇന്നലെ ഫോണ്‍ കണ്ടെത്തിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയിലാണ് ഫോണ്‍ പിടികൂടിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജയിലില്‍ നിന്ന് പിടികൂടുന്ന ഏഴാമത്തെ ഫോണാണിത്. ജയിലിനകത്തേക്ക് മൊബൈല്‍ ഫോണുകള്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജയിലിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷണം നടക്കും.
ജയിലിനുള്ളിലേക്ക് എങ്ങനെയാണ് ഫോണ്‍ എത്തിയതെന്നതിനെക്കുറിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.