കണ്ണൂർ കൈതേരിയിൽ കോൺഗ്രസ് സ്ഥാപിച്ച കൊടിമരത്തിൽ പിറ്റേദിവസം ചുവപ്പ് പെയിന്‍റ് അടിച്ച് ഡി.വൈ.എഫ്.ഐ കൊടിയുയർത്തി. കൈതേരി ഇടം ഭഗവതി ക്ഷേത്രത്തിന് സമീപം കോൺഗ്രസ് സ്ഥാപിച്ച കൊടിമരമാണ് ഡി.വൈ.എഫ്.ഐ ചുവപ്പ് നിറം അടിച്ച് മാറ്റിയത്.
കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരം DYFI ചുവപ്പ് നിറം അടിച്ച് മാറ്റിയപ്പോള്‍
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കൈതേരി പ്രദേശത്ത് മനഃപൂർവം കുഴപ്പങ്ങൾ ഉണ്ടാക്കാനാണ് രാത്രിയുടെ മറവിൽ ശ്രമങ്ങൾ നടക്കുന്നതെന്ന് കണ്ടംകുന്ന് മണ്ഡലം കമ്മിറ്റിയും കൈതേരി ബൂത്ത് കമ്മിറ്റിയും ആരോപിച്ചു. കൂത്തുപറമ്പ് പൊലീസിൽ കോണ്‍ഗ്രസ് പരാതി നൽകി.