Thalappady bus accident| കാസര്‍കോട് തലപ്പാടിയില്‍ ബസപകടം; നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

Jaihind News Bureau
Thursday, August 28, 2025

 

കാസര്‍കോട് തലപ്പാടിയില്‍ ബസപകടം. കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേരും ബസ് കാത്തിരുന്ന ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോയിലുണ്ടായിരുന്നവര്‍ കര്‍ണാടക സ്വദേശികളും സ്ത്രീ തലപ്പാടി സ്വദേശിയുമാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.