സിപിഎമ്മിന് വടകരയിലേറ്റ സമാനതകളില്ലാത്ത പരാജയത്തിന്റെ കണക്കു തീർക്കേണ്ടത് ജനാധിപത്യമാർഗ്ഗത്തിലൂടെയുള്ള ബാലറ്റിലൂടെയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എപി അനിൽകുമാർ എംഎൽഎ.
അക്രമ സമരങ്ങളിലൂടെയും സമരാഭാസങ്ങളിലൂടെയും ഷാഫി പറമ്പിൽ എംപിയെ തളർത്താൻ ശ്രമിച്ചാൽ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ ജന പിൻതുണയോടെ അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും എ പി അനിൽകുമാർ പറഞ്ഞു.
ബി ജെ പി യുടെ ഉന്നത നേതാവിനെതിരേ തെളിവുകളുടെ പിൻബലത്തോടെ പുറത്തുവന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ BJP യും RSS ഉം മടിച്ചു നിൽക്കുമ്പോൾ സിപിഎം തെരഞ്ഞെടുത്ത സമര നാടകമാണ് ഷാഫിയെ തടയലെന്നത് ഏത് സാധാരണ മനുഷ്യനും മനസിലാകും.
നൂറു വാഹനങ്ങളുടെ അകമ്പടിയില്ലാതെ, ജനമധ്യത്തിൽ സഞ്ചരിക്കുന്ന ഷാഫി, ഇന്നലെ ഇവിടെയുണ്ടായിരുന്നു, ഇന്നുമുണ്ട്. നാളെയും ഇവിടെത്തന്നെയുണ്ടാകുമെന്നും എ പി അനിൽകുമാർ വ്യക്തമാക്കി.