വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ ഡിഎഐഫ് ഐ നടപടിയില്‍ വ്യാപക പ്രതിഷേധം. സംഘം ചേര്‍ന്ന് എംപിയുടെ കാര്‍ തടഞ്ഞ സിപിഎം ഗുണ്ടകള്‍ എംപിയെ അസഭ്യം പറഞ്ഞു. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചു. ‘തെറിപറഞ്ഞാല്‍ കേട്ടുനില്‍ക്കില്ല, ആരെയും പേടിച്ചുപോകില്ല. അതിനു വേറെ ആളെ നോക്കണം,’ എന്ന് ഷാഫി തുറന്നടിച്ചു. ‘നായെ, പട്ടി എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കില്‍, ആര്‍ജവമുണ്ടെങ്കില്‍ പിണറായി വിജയനെതിരെ സമരം ചെയ്യ്’ എന്നും അദ്ദേഹം സമരക്കാരോട് പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നിലകൊണ്ട സാഹചര്യത്തില്‍, പോലീസ് വലയത്തില്‍ നിന്നിറങ്ങിയ ഷാഫി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.
ഷാഫി പറമ്പില്‍ എംപിയെ വഴിയില്‍ തടഞ്ഞതില്‍ കെ പിസിസി അപലപിച്ചു. കോണ്‍ഗ്രസ് ജനപ്രതിനിധികളെ വഴിയില്‍ തടയാന്‍ സിപിഎമ്മിന് പദ്ധതിയുണ്ടെങ്കില്‍ അത് ധൈര്യപൂര്‍വ്വം പരസ്യമായി പറയണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് തിരുവനന്തപുരത്തു പറഞ്ഞു. എത്ര സ്ത്രീ പീഢകരാണ് മന്ത്രിസഭയിലുള്ളതെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു
‘സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞങ്ങള്‍ ഇതുവരെ ഭയന്നിട്ടില്ല. സമരം ചെയ്യാനുളള അവകാശത്തെ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സമരത്തിന്റെ പേരില്‍ വന്നിട്ട് ആഭാസത്തരം പറയുകയും ചോദിക്കുകയും ചെയ്യുകയെന്നത് ശരിയല്ല,’ ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് താന്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞതെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
‘പ്രതിഷേധത്തിന്റെ പേരില്‍ നായ, പട്ടി എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്ക്കാന് വേറെ ആളെ നോക്കണം. ഏതുസമരക്കാര് വന്നാലും. അങ്ങനെ വടകരയില്‍ നിന്ന് പേടിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും,’ ഷാഫി വ്യക്തമാക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ മാറ്റി പാര്‍പ്പിച്ചതിന് ശേഷമാണ് ഷാഫി പറമ്പിലും അദ്ദേഹത്തിന്റെ അനുയായികളും അവിടെ നിന്ന് പിരിഞ്ഞുപോയത്.