സ്പിന്നര്‍ ആര്. അശ്വിന് ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി വിദേശ ട്വന്റി-ട്വന്റി ലീഗുകളില്‍ കളിക്കും. അവസാനം ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കഴിഞ്ഞ സീസണിലാണ് അശ്വിന് ഐപിഎല്‍ കളിച്ചത്. 2010 ലും 2011 വും കിരീടം നേടിയ ചെന്നൈ ടീമില്‍ അംഗമായിരുന്നു. 2018 ല്‍ നടന്ന ഐപിഎല്‍ സീസണില്‍ കിംങ്സ് ഇലവന് പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു. ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് അശ്വിന് അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ അവസരം നല്കിയ ടീമുകള്‍ക്കും ബിസിസിഐക്കും അശ്വിന് പോസ്റ്റിലൂടെ നന്ദി പറഞ്ഞു.
2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായിട്ടാണ് അശ്വിന് അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ തന്നെ അവസാന മത്സരവും കളിച്ചാണ് അദ്ദേഹം വിരമിച്ചത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന് 187 വിക്കറ്റുകളും 833 റണ്‍സും ഇതുവരെ സ്വന്തമാക്കി. ചെന്നൈയ്ക്കും പഞ്ചാബിനും പുറമെ ഡല്‍ഹി ക്യാപിറ്റല്‍സിനായും രാജസ്ഥാന് റോയല്‍സിനായും കളിച്ചശേഷമാണ് കഴിഞ്ഞ ഐപിഎല്ലിലെ മെഗാ താരലേലത്തിലൂടെ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയത്.