ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിക്കാന്‍ മുന്നില്‍. ഒടുവില്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.കൃഷ്ണകുമാറിനെതിരെ പീഡന പരാതി ലഭിച്ചു. പാലക്കാട് സ്വദേശിയാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതിയുടെ പരാതി. ആരോപണങ്ങള്‍ക്കപ്പുറം ഒരു പരാതി പോലും ലഭിച്ചിട്ടില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എല്ലാ തരം പ്രതിഷേധങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു സി.കൃഷ്ണകുമാര്‍. പരാതിക്കാരി കുറ്റപ്പെടുത്തുന്നതു പോലെ എന്ത് ധാര്‍മികമായ യോഗ്യതയാണ് ബിജെപി നേതാവിന് ഇക്കാര്യത്തില്‍ ഉള്ളത്.
നിലവില്‍ ആരോപണങ്ങള്‍ മാത്രമുള്ള യുവനേതാവിനെ തികച്ചും ആക്ഷേപിക്കുന്ന തരത്തിലാണ് ബിജെപി പ്രതിഷേധങ്ങള്‍ കേരളമൊട്ടാകെ നടത്തിയിരുന്നത്. എന്നാല്‍, ബിജെപി നേതാവിനെതിരെ ഗൗരവമേറിയ പരാതിയാണ് ലഭിച്ചിട്ടുള്ളത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഉരുതിരിഞ്ഞു വന്ന വ്യാജ പരാതിയാണെന്നാണ് സി.കൃഷ്ണകുമാറിന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്ത് കോണ്‍ഗ്രസ് മാതൃകയായിരുന്നു. വ്യക്തമായ പരാതി ലഭിച്ച കൃഷ്ണകുമാറിന്റെ കാര്യത്തില്‍ എന്ത് നടപടി ബിജെപി എടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.